

ആറ്റുകാല്‍ പൊങ്കാല അലങ്കോലപ്പെടുത്താന്‍ റെയില്‍വേയും
.................................................................
http://www.janmabhumidaily.com/jnb/?p=46090
agniveshindia@gmail.com
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുക്കാനെത്തുന്ന സ്ത്രീ ഭക്തജനങ്ങളെ എല്ലാ വിധത്തിലും ബുദ്ധിമുട്ടിക്കാന്‍ റെയില്‍വേ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച് രഹസ്യ ഉത്തരവുകള്‍ വരെ റെയില്‍വേ താഴേത്തട്ടിലേക്കു നല്‍കിയിട്ടുണ്ടെന്ന് സൂചന. സാധാരണ ചെയ്യാറില്ലാത്ത കവാടമടച്ചുള്ള പരിശോധന പൊങ്കാലയുടെ തലേന്നു മുതല്‍ വേണമെന്നാണ് റെയില്‍വേ നല്‍കിയിരിക്കുന്ന നിര്‍ദേശം. സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളും ആര്‍പിഎഫിന്റെ നേതൃത്വത്തില്‍ കര്‍ശനമായി നിയന്ത്രിക്കാനാണ് ഉത്തരവ്. പൊങ്കാലയ്ക്ക് വരുന്ന സ്ത്രീകളുടെ കൈവശമുള്ള സാധനങ്ങളടക്കം പരിശോധനയ്ക്കു വിധേയമാക്കാനാണ് നീക്കം.
ആദ്യം സ്പെഷ്യല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് എക്സ്പ്രസ് നിരക്ക് ഈടാക്കാനാണ് ഉത്തരവു നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ മുമ്പൊരിക്കലും ഇല്ലാത്തവിധം പൊങ്കാലയ്ക്കെത്തുന്ന ലക്ഷക്കണക്കിന് ഭക്തര്‍ അമിത നിരക്ക് നല്‍കേണ്ടി വരും. ഇതു സംബന്ധിച്ച് ഹിന്ദുസംഘടനകള്‍ ശക്തമായ എതിര്‍പ്പുയര്‍ത്തിയിട്ടും ഡിവിഷണല്‍ മാനേജര്‍ അനങ്ങാപ്പാറ നയം സ്വീകരിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസം ചിറയിന്‍കീഴ് ശാര്‍ക്കര കാളിയൂട്ട് നടന്നു. കഴിഞ്ഞ 28 വര്‍ഷമായി കാളിയൂട്ടു ദിനത്തില്‍ ചില ട്രെയിനുകള്‍ക്ക് ചിറയിന്‍കീഴില്‍ സ്പെഷ്യല്‍ സ്റ്റോപ്പ് അനുവദിച്ചിരുന്നു. എന്നാല്‍ ഇക്കൊല്ലം ഇത് നിര്‍ത്തലാക്കി. കൃത്യമായി ടിക്കേറ്റ്ടുത്ത് യാത്ര ചെയ്യുന്ന കേരളീയരുടെ മിനിമം ആവശ്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ തയ്യാറാകാത്ത റെയില്‍വേ അടുത്ത കാലത്തായി കടുത്ത പ്രതികാരമനോഭാവത്തോടെയാണ് പെരുമാറുന്നത്. പ്ലാറ്റ്ഫോമിലടക്കം മദ്യപിച്ചു പ്രവേശിച്ചാല്‍ പിടികൂടി ശിക്ഷിക്കാന്‍ നടപടിയെടുക്കണമെന്ന കര്‍ശന നിലപാട് സ്വീകരിച്ചതും വിവാദമായിരിക്കുകയാണ്. റെയില്‍വേ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വരുത്തുന്ന വീഴ്ച അടുത്തകാലത്തായി കേരളം ഉയര്‍ത്തിക്കാട്ടി ശക്തമായ പ്രതിഷേധമറിയിക്കുന്നുണ്ട്. ഇതില്‍ വേവലാതിപൂണ്ടാണ് ഡിവിഷ ണല്‍മാനേജര്‍ പ്രതികാരനടപടികളുമായി യാത്രക്കാരെയും സ്ത്രീഭക്തജനങ്ങളെയും ദ്രോഹിക്കാന്‍ മുന്നിട്ടിറങ്ങുന്നതെന്നും ആക്ഷേപമുണ്ട്.
No comments:
Post a Comment